ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
ഓമനേ, സഖിമാരോ- ടൊന്നിച്ചു പലപ്പോഴും പൂവനത്തിങ്കൽ നിന്നെ- യൊളിഞ്ഞു കണ്ടോരിവൾ
വഞ്ചിതമായിപ്പോമീ- യഞ്ചിതാകൃതിയുമെ- നാഞ്ചിയില്ലയ്യോ, മർത്ത്യൻ മർദ്ദിപ്പൂ കാലാൽ പൂവും!
ധാത്രിതൻ വത്സത്തിങ്കൽ കൊഞ്ചിയേറിടും നിന്നെ മാത്സര്യ്യം കൂടാതീക്ഷി- ച്ചീടാൻ ഞാൻ സഹിച്ചതോ?
പിച്ചവെച്ചോടിച്ചെന്നാ രക്ഷകമഹർഷിതൻ സ്വച്ഛന്ദധ്യാനം മുട- ക്കുന്നതുമിടയ്ക്കിടെ
പെറ്റമ്മയിതോരോന്നും നോക്കിനിന്നസൂയയോ- ടുറ്റമറ്റവശയായ്
ത്തീരുകിൽ കഴിവെന്തേ ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.