താൾ:Shakunthala (Poorva bhagam) 1947.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

എത്ര നാൾ പ്രതീക്ഷിച്ചതാണേവം ഭർത്തൃസംഗമം താവകം!

അത്ര നിൻ ശുഭകാംക്ഷയാ--" ശേഷ- മുക്തി കണ്ണീരിടറിച്ചു.

വാത്സല്യറ വററിപ്പാൻ പററി- ല്ലേതു തപസ്സിൻ ചൂടിനും!

"കാണ്മതെന്നിനിയച്ഛനെ"യെന്നാ- ളോമലാളാശ്ലേഷിച്ചുടൻ.

"കണ്മണി, ലൌകികാനന്ദതൃപ്തി വന്നാൽ, നിൻവാനപ്രസ്ഥത്തിൽ

മാഴ്ക്കൊല്ലേ പോകൂ" ധീരത നടി- ച്ചാകുലൻ വിട്ടു മാറവേ

വിങ്ങിക്കരയും ചങ്ങാതിമാരെ- വ്വെന്നു പുണർന്നാൾ ഗാഢമായ്.

സാന്ത്വനമോതിയ,ന്നയജ്ഞമാർ സാശങ്കമെന്തോ ചിന്തിച്ചു;

"ഭർത്തൃദത്തമാമംഗുലീയകം ശ്രദ്ധേയ" മെന്നഴറിനാർ

കാന്താരതരുവല്ലീമൃഗങ്ങൾ

കാന്തിമത്താം മറ്റൊക്കെയും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/25&oldid=206988" എന്ന താളിൽനിന്ന് ശേഖരിച്ചത്