Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാഗരീകമാണീ വേഷമവൾ- ക്കേകിയായതും ദിവ്യത.

തൽപ്രസാധനം ചെയ്തു കൺപാർത്തി- തപ്രഗത്ഭസഖീജനം

നിർഗ്ഗതാസക്തനെങ്കിലും, നോക്കി നിൽക്കയായ് കണ്വൻ പുത്രിയെ.

ആദ്യവിയോഗാരംഭത്തിൽ ഞെട്ട- ലാർത്തി തന്നിലും ചേർക്കവേ,

ഗദ്ഗദാക്ഷരം ചൊല്ലിയദ്ദേഹം "നിൽക്കരുതിനിപ്പോക നീ,

കനൃപോൽ പിതൃസന്നിധിയില- ല്ലിന്നിമേൽ വസിയ്ക്കേണ്ടു നീ,

സൽസുതാപ്തി തേ കൈവരുത്തട്ടെ നിസ്സീമം പതിപ്രേമത്തെ;

തെറ്റുന്നു സന്മുഹൂർത്തം, ഭീരുത മുററിത്തൊഴിച്ചു നിൽക്കയോ?

ബാലമിത്രങ്ങളോടു തൽക്കാല-

മോതു യാത്ര നീ കേഴാതെ;










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/24&oldid=206987" എന്ന താളിൽനിന്ന് ശേഖരിച്ചത്