Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

പെട്ടെന്നോരിടിയേററ പോൽ സഖീ- യുഗ്മം ഞെട്ടിപ്പോയെങ്കിലും

അന്നയജ്ഞമാരോതി"യച്ഛനെ- ന്തന്യായം കാണ്മാനുണ്ടിതിൽ ?

തൻപുത്രി വീരപത്നിയായ്, പോരാ സുപ്രതിഷ്ഠിത മായ്പ്പാരും.?

തന്നത്താൻ തന്വി മാത്ര മറന്നാ- ളിന്നാരാണു താൻ, അച്ഛനോ ?

അപ്പരമഭാഗ്യത്തിലുയർത്തും തൽപ്പദമുറച്ചീലെങ്ങും.

"ബാല്യസഖാക്കളാം വടുക്കളെ- ന്താലോചിക്കുമെൻ കാര്യ്യത്തിൽ ?

അമ്മ ഗൌതമിക്കെത്രമേൽ രസ- ഭംഗമാകുമെൻ സാഹസം?"

ഒന്നും തോന്നീലാക്കാതരയ്ക്കുള്ളം തന്നത്താൻ പിടച്ചീടവേ!

പശ്ചാത്താപത്തിൽ നീറുകല്ലാതെ തെററിനെന്തുണ്ടാമാശ്വാസം.

"എന്തിരുപ്പിതെ"ന്നുക്തിയാൽ ധാത്രി-

യന്തികത്തിലണയവേ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/22&oldid=206984" എന്ന താളിൽനിന്ന് ശേഖരിച്ചത്