താൾ:Shakunthala (Poorva bhagam) 1947.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

ആരയാൾ? സാർവ്വഭൗമൻ, ശാസ്ത്രമ- ന്നാരിയെക്കഷ്ടം വഞ്ചിച്ചു.

'പ്രത്യക്ഷദൈവം ഭൂപതി' വീഴ്ച് നിത്യനുണ്ടാമെന്നോർക്കാമോ?

ധർമ്മജ്ഞർക്കൊക്കുമാറില്ല, പക്ഷേ ധർമ്മാചാരങ്ങൾ മിക്കതും.

അജ്ഞനോരാതെ ചെയ്യുമധർമ്മം പ്രജ്ഞനാത്മാർത്ഥമായ് ചെയ്യാം.

ഇഷ്ടതോഴിമാരാശ്വസിപ്പിച്ചാ:-- "രെത്തും വൈകിടാതദ്ദേഹം,

മന്നവനല്ലേ, കാർയ്യാന്തരത്താൽ വന്നിടാം ഭംഗമെപ്പൊഴും."

"മന്നവൻ" അതേ,യാവർത്തിച്ചാളാ- ത്തന്വി,തൻ ചിന്തയെന്താവോ?

അന്യഥാ, നൈരാശ്യത്തിലാമജ്ജി- ച്ചൊന്നു മോർക്കരുതായ്കയോ?

പുഷ്ടശ്രീകമാം തന്നുദരത്ത ഹൃത്തട്ടലിഞ്ഞു നോക്കവേ

കഷ്ടമന്നവൾ, വീർപ്പിട്ടു മന്ദം

പുച്ഛിച്ചാൽ “അച്ഛൻ വന്നാലോ?"


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/21&oldid=206983" എന്ന താളിൽനിന്ന് ശേഖരിച്ചത്