ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബാല്യചാപല്യം വെന്നുയൗവന- കാല്യകാലമദോന്മദം
ആകർഷണീയസൌഭഗംതന്നി- ലാകേ വന്ന പരിണാമം
മോദദായകമായതിലേറെ മാദകമായി തദ്രൂപം.
സ്വാമിനി പോകുന്നേടത്തു ദീപം തോഴിമാർ കാട്ടു,മല്ലാതെ
വേർതിരിയ്ക്കില്ല മാർഗ്ഗമ,തവ- ർക്കാവില്ല,തല്ല നീതിയും.
പ്രേമദൈവതം പ്രത്യക്ഷമാകേ- ക്കാമിനി കണ്ണടച്ചില്ലാ:
ലോകനീതികളോരുമോ നിത്യ- കാനനവാസികൾക്കഹോ !
വൽകലമാട, പൂവണിഭൂഷ, തൽക്കാൽക്കൽ പൊന്നുചൂഡയും-
കൈതൊഴാം നാരീസൌഭഗമേ നിൻ പാർ വെല്ലും ക്ഷണശക്റ്റിക്കായ് !
അപ്രഗത്ഭസൗന്ദര്യ്യമൊത്തവ
ളർപ്പിച്ചാൾ നിജജീവനും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.