ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
തക്കത്തിൽ പൂക്കൊമ്പാഞ്ഞു കുലുക്കി യുക്തിയേറുമനസൂയ
അക്കൊമ്പിൻ തലപ്പാശ്രയിച്ചുടൻ ചിക്കെന്നു ചാടിത്താഴത്തു
കാലിടറിയതായ് നടി,ച്ചെന്തോ തോഴിയോടേങ്ങി,യാകുലാൽ
ശബ്ദം കേട്ടം,ക്ഷി പിൻ തിരിച്ചോര- മ്മുഗ്ദ്ധ കണ്ടാളഭിനയം.
കൃത്രിമശബ്ദബോധമില്ലാതെ സത്വരമോടിവന്നവൾ
'എന്തെന്തെ'ന്നനുതാപാവിഷ്ടയായ് തന്തോഴിയോടന്വേഷിയ്ക്കെ.
മിണ്ടാതെ തേങ്ങി മാത്രനേര,മുൽ കണ്ഠഭീതിവളർത്തവെ
"ശണ്ഠകൂടുവാനീലോലാന്തരം പണ്ടുമശക്തമല്ലയോ,
വമ്പിതെന്തു തുടർന്നു നീ ?" ഹസി ച്ചമ്പിൽ പുണർന്നാളത്തോഴി.
നിർബ്ബന്ധിച്ചങ്ങുനിർത്തിസ്സഖിയെ-
യുററുനോക്കി പ്രിയംവദ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.