Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

"ഇല്ലാതെന്ത," വൾ രോഷംനടിച്ചു ചൊല്ലിച്ചങ്ങാതിമാരോടായ്

മുൻനടന്നി,തേകാന്തത്തിലെത്തി നിന്നും, കാണുമ്പോൾ നീങ്ങിയും.

അങ്ങിനെ ക്ഷണം വാടിതൻ സീമ മുന്നിലായ് കണ്ടു മണ്ടിനാൾ

വല്ലരിതോറും വല്ലായ്മയെന്യേ മല്ലാക്ഷിയോടിപ്പൂ തേടി

തോഴിമാർ മരംകേറി,ക്കൊമ്പുകൾ കീഴോട്ടുതാഴ്ത്തി യോതിനാർ:

"ഓമനേ, പൂവറുക്കു വേണ്ടത്ര പൂമരം തലചായ്ചതാ,

കാമനീയകുമാകും സൌന്ദര്യ്യ- ധാമമേ, നിന്നെ വന്ദിപ്പൂ.

പല്ലവം വെല്ലും നിൻപാണിയിതിൻ ചില്ലയിൽ പട്ടു ചാർത്തട്ടെ."

പൂക്കൊതി തീർത്ത തൻകലഹത്തെ പോഷിപ്പിയ്ക്കെയീ ഹാസോക്തി

നിൽക്കാതെയോമൽ യാത്രതുടർന്നി-

തുൽക്കടരോഷമേകയായ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/15&oldid=206943" എന്ന താളിൽനിന്ന് ശേഖരിച്ചത്