താൾ:Shakunthala (Poorva bhagam) 1947.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

ആശ്രമാപാന്തകാന്താരത്തിലേ- യ്ക്കൗത്സുക്യമോടക്കുട്ടിയും.

മാതൃവാത്സല്യത്തിൻ പ്രചോദന- മാദരിച്ചോടിയസ്വസ്ഥം

പാറുമശ്ശലഭത്തെപ്പാർത്തുകൊ- ണ്ടാരാൽ മഹർഷി ചൊല്ലിനാൻ:

"ഗൌതമിയ്ക്കാവില്ലിന്നിമേൽ സ്വയ- മീ വികൃതിയെ നോക്കുവാൻ

ഏർപ്പെടുത്തണം തോഴിമാരെ നാ- മീ പ്രായം ക്രീഡാലാലസം."

കർത്തവ്യാന്ധരായ് നില്ക്കും പിതാക്കൾ ക്കുത്സവമേകിയമ്പിളി.

കാത്തു കേണിടുമമ്മയെത്തേടി- ച്ചേർത്തു പൈതലെ, വേഗത്തിൽ

പാരിനുള്ളാന്ധ്യമപ്പടി തീർക്കാ- നാരാൽ വെണ്മതി തൂകിടും

ജ്യോത്സ്നയിൽ നീന്തിയെത്തുവതാരാ- ണാ'ശ്ശകുന്തള'യല്ലാതെ?

"പൂവറുക്കുവാൻ പോക നാം സഖി

കാവിലേയ്ക്കു, നീയില്ലയോ?"


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/14&oldid=206942" എന്ന താളിൽനിന്ന് ശേഖരിച്ചത്