ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
"മാപ്പെനിയ്ക്കച്ഛാ, വൈകിപ്പോയ് വരാൻ" മാറ്റൊലിക്കൊൾകെയിമ്മൊഴി
അഞ്ജലിയോടേ നിന്ന ഗൌതമി- യങൊട്ടു മാറിനീങ്ങവെ,
സസ്നേഹമൊരുനോക്കിനാലവൾ- ക്കച്ഛൻ സൽക്കാരമേകിനാൻ.
അത്ഭുതാവിഷ്ടനായി പെട്ടന്നൊ- രമ്പരപ്പൊടന്വേഷിച്ചു:
"എന്തിരുമ്മിണി, പാൽ കുടിക്കേണ്ടീ- ക്കുഞ്ഞിന്റെ തള്ള ചത്തിതോ ?
വേർപിരിച്ചതോ നീയവയെ ?" --ത്തൻ-- ഭാവം പകർന്നിരോമലിൽ
പശ്ചാത്താപത്തിൽ വൈവശ്യം ഭ്രാന്തി- മത്താകാമബദ്ധത്തിലും !
ഈശനെ സ്തുതിയ്ക്കാനിരുന്നില്ല- പേശലാന്തരമത്രയും:
"അയ്യോ കഷ്ടമിസ്സാഹസം കുഞ്ഞിൻ തള്ള പോയ്പോയോ, കാണുമോ?"
അസ്തപർവ്വതഗഹ്വരത്തിലേ-
യ്ക്കെന്തോ തേടിപ്പോയ് ഭാസ്കരൻ;

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.