താൾ:Shabdha Shodhini 1918.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശബ്ദശോധിനി

അവതാരിക



ഏതെങ്കിലും ഒരാഗ്രഹം മനസ്സിൽ ജനിച്ചാൽ നിങ്ങൾ അതിനെ നിങ്ങളുടെ അച്ഛനമ്മമാരോടു ചെന്നു പറയുന്നു. നിങ്ങൾ പറയുന്നതു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ജനിച്ച ആഗ്രഹം ഇന്നതെന്നു അവർ ഗ്രഹിക്കുന്നു; ആഗ്രഹം സാധിക്കേണ്ടതാണെങ്കിൽ അതിനെ അവർ നടത്തിത്തരുകയും ചെയ്യുന്നു. ഇതിന്മണ്ണം എല്ലാ മനുഷ്യരും അവരവരുടെ മനസ്സിലുണ്ടാകുന്ന വിചാരങ്ങളെ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുന്നു. ഇങ്ങനെ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു അന്യോന്യം മനോഭാവങ്ങളെ ഗ്രഹിപ്പിക്കുന്നതിലേയ്ക്കു ഏൎപ്പെട്ടിട്ടുള്ള സംപ്രദായത്തിനു ഭാഷയെന്നു പേർ.

എന്നാൽ പട്ടാണിമാരും, ധ്വരമാരും, ഗോസായിമാരും മററും തങ്ങളിൽ സംസാരിക്കുന്നതു കേട്ടാൽ നിങ്ങൾക്കു് അവരുടെ മനോഭാവം വെളിപ്പെടുന്നില്ല. അതിന്മണ്ണം നിങ്ങൾ പറയുന്നതു് അവൎക്കും മനസ്സിലാകുന്നില്ല. നിങ്ങളുടേയും അവരുടേയും ഭാഷ വേറെയാകുന്നു. ഭാഷകൾ, അതിനാൽ പലവകയുണ്ടെന്നു ധരിക്കണം.

നാം സംസാരിക്കുന്ന ഭാഷയ്ക്കു മലയാളം എന്നു പേർ.

എല്ലാ ഭാഷകൾക്കും ചില നിബന്ധനകളുണ്ട്. ഇവയെ ഗ്രഹിച്ചിരുന്നാലെ ഒരുവന് അവരെ ശരിയായി ഉപയോഗിപ്പാൻ കഴിയൂ. ഭാഷയുടെ നിബന്ധനകളെ പ്രസ്താവിക്കുന്ന ഗ്രന്ഥത്തിനു വ്യാകരണം എന്നു പേർ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shabdha_Shodhini_1918.pdf/8&oldid=208044" എന്ന താളിൽനിന്ന് ശേഖരിച്ചത്