താൾ:Seetha Swayamvaran (Ottan thullal) 1907.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പത്മാലയാവര ! പാഹിവിഷ്ണൊ! പത്മസംഭവ [ സേവ്യ! നമോസ്തുഭ്യം .
തരുണീമണികളിവണ്ണംപലതര -
മരുണാംബുജദളലോചനനാകിയ
നിരുപമഗുണവാരിധിയാംരാമനെ -
യുരുമോദേനപുകഴ്ത്തിനിതാന്തം
പരിചൊടുനൃത്തംവെച്ചുമയങ്ങീ
ഹരിണാക്ഷീമണിമാർബഹുവാരം
എന്തിന്നനവധിചൊല്ലുന്നതുഞാ -
നന്തർമ്മോദമോടിങ്ങിനെചിലദിന -
മന്തസ്താപവിഹീനം രഘുപതി
ചിന്താവിരഹിതമവിടെവസിച്ചു
പക്തിരഥൻതാനന്നാളൊരുനിശി
സന്തോഷേണസമേതംജനകനൊ-
ടൊന്നുരചെയ്തുനമുക്കിഹതാമസ -
മിന്നിനിനച്ചാൽവിഷമംതന്നേ
ദിവസംതെല്ലുകഴിഞ്ഞുഭവാനാ-
യിവിടെക്കളിചിരിയായിവസിച്ചാൽ
അവിടുത്തെക്കഥനോക്കാനൊരുവരു -
മവിടെയതില്ലെന്നറിയമല്ലോ
എന്നതുമൂലംനാളെക്കാല -
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/94&oldid=170199" എന്ന താളിൽനിന്ന് ശേഖരിച്ചത്