Jump to content

താൾ:Seetha Swayamvaran (Ottan thullal) 1907.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
 ൯൧
ലളിതതരചികുരഭരമമ്പോടഴിഞ്ഞുടൻ
നീളെസ്സുമൌഘങ്ങൾചിന്തിവീണുംതുലോം
അതിലളിതമധുരമൊഴിതൂകിയും മന്ദമാ-
യത്യന്തമോഹനംചില്ലിവില്ലാട്ടിയും
അമൃതകരരുചിരരുചിവെല്ലുന്നഹാസ്യവും
കാമിനീവൃന്ദം പൊഴിഞ്ഞും മനോഹരം
മലകളൊടുപടസപദിവെട്ടുന്നകൊങ്കകൾ
ചാലവേമന്ദംചലിക്കുമാറങ്ങിനെ
പരഭൂതവുമഴലൊടഥതോറ്റൊഴിക്കുന്നൊരാ-
ച്ചാരുകണ്ഠസ്വരത്തോടുമന്ദേതരം
അതിമധുരതരമസിതലോലായതാക്ഷിമാർ
ചിത്തമോദത്തോടുപാടിനാരീവിധം.
ഉശാനി-കമ്മി.
കല്യാണവാരിധേ!രാമചന്ദ്ര!
മല്ലികബാണസമാനമൂൎത്തേ!
മുല്ലരദന!ലസൽ പൂൎണ്ണചന്ദ്രവദന!
ഫുല്ലാംബുജചാരുപ്രഭവെല്ലുംതവനേത്രങ്ങളി-
തൊന്നിവരിൽചേൎക്കവിശ്വമൂൎത്തേ!ഘോരതാ[കജിത്തേ!വിജ്ഞാനവിത്തേ
ദൂൎവ്വാദളശ്യാമചാരുമൂൎത്തേ!
ദുൎവ്വാരവിക്രമ!സാധുകീൎത്തേ!




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/92&oldid=170197" എന്ന താളിൽനിന്ന് ശേഖരിച്ചത്