താൾ:Seetha Swayamvaran (Ottan thullal) 1907.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കീൎത്തിയെഭരതൻവേളികഴിച്ചു
ഊൎമ്മിളയെത്താൻവേട്ടിതുലക്ഷ്മണ-
നാമാണ്ഡവിയെശത്രുഘ്നനുമേ
ഇത്തരമവിടെക്കല്യാണോത്സവ-
മത്തൽ വെടിഞ്ഞുനടന്നൊരുസമയെ
ചിത്തകുതൂഹലമോടമരന്മാ-
രാൎത്തിവെടിഞ്ഞുസുമങ്ങൾചൊരിഞ്ഞു
ജയജയശബ്ദാസത്വരമവിടെ-
സ്സദയംപൊങ്ങിജഗത്തുമുഴങ്ങീ
മംഗലവാദ്യദ്ധ്വനിയുംവായ്ക്കില
തന്വംഗീമണിമാരിടുമാമൃദു-
സുന്ദരനാദവുമവിടെമുഴങ്ങീ
സീതാപരിണയമതിനുടെഘോഷമി-
തോതാൻപണിപണിഫണികുലവരനും.

അതുപൊഴുതുചടുലമിഴിമാരണഞ്ഞാസ്ഥയാ ചേതോഹരൻ രാമചന്ദ്രന്റെ സന്നിധൌ മതിതെളിവൊടവർസപദിതമ്മിൽക്കരംകോൎത്തു ജാതമോദംവട്ടമൊത്തുനിന്നാദരാൽ തളവളകൾലളിതതരമാടിക്കിലുങ്ങവെ മേളമോടങ്ങുകൈത്താളങ്ങൾകൊട്ടിയും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/91&oldid=170196" എന്ന താളിൽനിന്ന് ശേഖരിച്ചത്