താൾ:Seetha Swayamvaran (Ottan thullal) 1907.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

മെല്ലെവസിപ്പിച്ചാദരവോടെ
മംഗലഗോദാനാദികൾചെയൂഥ
മംഗലമാകുന്നാശീൎവ്വചനം
മംഗലചിത്തന്മാരാംഭൂസുരർ
ഭംഗ്യാസസുഖമുരയ്ക്കും സമയെ
എല്ലാവരുമഥകേൾക്കുംവണ്ണം
ചൊല്ലേറീടുംജനകൻ രാമനൊ-
ടൊന്നുചിരിച്ചുരചെയാനെന്നുടെ
നന്ദിനിയാകുന്നിവളെ നിനക്കായ്
ഇന്നു വസിഷ്ഠാദികളാം മാമുനി
വൎയ്യന്മാരരുൾചെയ്തുപോലെ
തന്നീടുന്നേൻശുക്ഷണിസാക്ഷിക-
മെന്നല്ല സ്തുനിനക്കയിഭദ്രാ
എന്നുരചെയ്തുമഹീന്ദ്രൻ തന്നുടെ
നന്ദിനിയാളുടെകൈക്കുപിടിച്ചഥ
നന്ദ്യാശ്രീരാമന്റെ കരത്തിൽ
കുന്നിക്കുംകുതുകേനകൊടുത്തു
ഭംഗ്യാരാമൻ തിരുവടിതാനും
മംഗലദേവതയാകുന്നവളെ
സന്തോഷേണവരിച്ചുമനോജ്ഞത
ചിന്തും നദിയെയപാം പതിപോലെ
ചീൎത്തകുതൂഹലമോടങ്ങാശ്രുത-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/90&oldid=170195" എന്ന താളിൽനിന്ന് ശേഖരിച്ചത്