ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮
സീതാസ്വയംബരം
- കമലപൊപ്പൊടിയണിയും മലയജ
- കമനീയാനിലസംഗമമേറ്റേ-
- റ്റമരപ്പുഴയുടെതടികളിലമരും
- സുമവാടികളിൽക്കളതരമാം പടി
- പരിചൊടുകൈത്താളങ്ങൾപിടിച്ചവർ
- സരസതരംബതപാടീടുന്നു
- സമ്പത്തിന്റെസമൃദ്ധിനിനച്ചാ-
- ലുമ്പരിൽ വമ്പജംഭാരാതിയു-
- മമ്പേറുന്നധനാധിപനുംതോ-
- റ്റമ്പുംകമ്പിതഹൃദയന്മാരായ്
- കല്യാണാംബുധിയാകുന്നവനുടെ
- ചൊല്ലേറുന്നഗുണൗഘംകൊണ്ടതി-
- നിൎമ്മലതരമായ്നിൎമ്മിച്ചുള്ളൊരു
- വെണ്മകലൎന്നയശഃപടമതുകൊ-
- ണ്ടംഗനമാരാംദിക്കുകൾതങ്ങടെ-
- ഭംഗികലൎന്നകളേബരമഖിലം
- ഭംഗിയൊടനിശമലംകൃതമാക്കി-
- ത്തിങ്ങുംസുഖമൊടുവാണീടുന്നു
- പത്മാദേവികനിഞ്ഞവനുള്ളൊരു
- സത്മത്തിങ്കൽസസുഖം പകലിര-
- വാത്മപ്രിയയൊടുതുല്യംകേളിയൊ
- ടാത്മാരസേനവിളങ്ങീടുന്നു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |