താൾ:Seetha Swayamvaran (Ottan thullal) 1907.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വേദോച്ചാരണമോടുഹുതാശാനെ
വേദിയവീരർപ്രതിഷ്ഠിച്ചങ്ങാ-
മോദസമേതം പൂജകഴിച്ചു
രത്നവിനിൎമ്മിതമായമഹാസന-
മത്രമനോഹരമാം പടിവെച്ചു
മറ്റുള്ളുപകരണങ്ങളശേഷം
തെറ്റന്നവിടെയൊരുക്കിനിതാന്തം
കുറ്റക്കാറണിവേണികളവിടെ
കുറ്റംവിട്ടഥകന്യകമാരെ
സത്വരമണിയിച്ചതിമോദത്തൊടു
നേത്രരസംവരുമാറുനയിച്ചു.
കമലായതദളലോചനനായതി-
കമനീയാകൃതികലരും രാമനെ
അനുജന്മാരൊടുമതിമോഹനനാ-
യണിയിച്ചങ്ങുവരുത്തിസുഖേന
കല്യാണോത്സവമണ്ഡപമദ്ധ്യേ
കല്യാണത്തിനുകോപ്പുകൾപൂണ്ടൊരു
കല്യാണാംഗൻ രാമനെയമ്പൊടു
കല്യാണാംബുധിജനകമഹീന്ദ്രൻ
കല്യാണിമണിസീതയൊടും പുന-
രുല്ലാസേനനയിച്ചുരസേന
ചൊല്ലാൎന്നൊരുമണിപീഠത്തിങ്കൽ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/89&oldid=170193" എന്ന താളിൽനിന്ന് ശേഖരിച്ചത്