Jump to content

താൾ:Seetha Swayamvaran (Ottan thullal) 1907.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഓട്ടൻ തുള്ളൽ


വേണ്ടവിധം പുനരിന്നേതന്നെ
ചട്ടംകെട്ടിക്കാലത്തങ്ങുപു-
റപ്പെട്ടീടാൻ തെയ്യാറായി
കൂട്ടക്കാരിന്നിവിടെത്തന്നെ
പാൎത്തീടട്ടെമുറയ്ക്കുനൃപേന്ദ്ര!
മന്ത്രിക്കതിനായ്ക്കല്പനയേകുക
ചിന്താരഹിതമൊരുക്കുകശേഷം
സന്ധ്യാസമയമടുത്തിതുഞാനിനി
സന്ധ്യാവന്ദനമതിനിഹശീഘ്രം
സന്തോഷേനഗമിച്ചീടുന്നേൻ
സന്തതമസ്തുനൃപാധിപ!ഭദ്രം
ഇത്ഥമുരച്ചുവസിഷ്ഠമഹാമുനി
ചിത്തകുതൂഹലമോടെഴുന്നള്ളി
പൃത്ഥ്വീവരനും മന്ത്രിയൊടപ്പോ-
ഴത്യാനന്ദമൊടരുളിച്ചെയ്തു
മിഥിലാപുരമതിനമ്പൊടുനാളെ-
ക്കുതുകമൊടും പുലരുന്നൊരുസമയം
പരിചൊടു പോകണമതിനായിവിടെ
സരസതരംവേണ്ടുന്നവയഖിലം
തരമൊടുതെയ്യാറാക്കുകനമ്മുടെ
വിരുതന്മാരാംസേനാപതികളു-
മവരുടെ ചതുരംഗപ്പടയോടും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/78&oldid=170181" എന്ന താളിൽനിന്ന് ശേഖരിച്ചത്