ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൪
സീതാസ്വയംവരം
ഒന്നിച്ചുങ്ങുവരേണമിതെന്നായ്
നന്ദിയൊടങ്ങവയിച്ചീടുന്നു
നന്മയൊടിനിമറ്റുള്ളവിശേഷം
തമ്മിൽ പറയാമേവമെഴുത്ത്.
എഴുത്തുകേട്ടളവുമാനസതാരിൽ
തഴച്ചുതോഷമവനിശ്വരനേറ്റം
വിളിച്ചുദൂതവരരെബ്ബഹുശീഘ്രം
കിളിപ്പതിന്നുപരിചോടുപറഞ്ഞു
കുരുത്തമോദമൊടുതേച്ചുകുളിച്ചു
തരത്തിലമ്പൊടവരൂണുകഴിച്ചു
എടുത്തുപട്ടുവളമോതിരമെല്ല്ലാം
കൊടുത്തുഭൂമിപതിയാത്രയയച്ചു
അടുത്തുനിന്നൊരുസുമന്ത്രരൊടെല്ലാം
പടുത്വമോടുനിരൂപിച്ചുനൃപേന്ദ്രൻ
ഉരത്തുതൻഗുരുവസിഷ്ഠ്നെവേഗം
വരുത്തുവാൻസുമതിമന്ത്രിയൊടപ്പോൾ
വസിഷ്ഠ്നായമുനിവർയ്യനൊടാരാൽ
വിശിഷ്ടമന്ത്രിവരനങ്ങറിയിച്ചു
വശിപ്രവിരതിലകൻമുനിശീഘ്രം
നിശാന്തദേശമതിലെത്തിസശിഷ്യൻ
അരുന്ധതീയുതനശേഷകലാജ്ഞൻ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
