ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻതുള്ളൽ ൩൭
ദൂതരെയരികിൽ വരുത്താൻദശരഥ
ഭൂപതിവീരനുരച്ചുതുടങ്ങീ
ചാരത്തങ്ങവർചെന്നുവണങ്ങീ
ചാരുവെഴുത്തുകൊടുത്തുതുടങ്ങീ
സാരന്മാരാംമന്ത്രികളങ്ങതു
ചേരുംവണ്ണംദശരഥഭൂപനെ
നേരാംവണ്ണംവായിച്ചമ്പൊടു
നേരേതാൻകേൾപ്പിച്ചുതുടങ്ങീ.
എഴുത്ത് .
മിഥിലാധിപനാംജനകനെഴുത്തിത.
യോദ്ധ്യാധിപനറിയേണ്ടുമവസ്ഥ
കാർത്തികമാസംപത്താംതീയതി
പുത്രൻരാമന്ലക്ഷ്മണനോടും
വിശ്വാമിത്രമഹാമുനിയോടും
നിശ്ശങ്കാവുനരിവിടെക്കെത്തി
എന്നുടെസത്യമറിഞ്ഞതുപോലെ
ഖിന്നതവിട്ടുമഹേശ്വരചാപം
സന്നാഹേനമുറിച്ചതുമൂലം
നന്ദനനാകിയരാഘവനായെൻ--
നന്ദിനിയെസ്സുഖമോടുകൊടുപ്പാൻ
ഇന്നുഭവാനുംമറ്റുള്ളവരും
10 *
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
