Jump to content

താൾ:Seetha Swayamvaran (Ottan thullal) 1907.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൨ സീതാസ്വയംബരം

പത്രാമുദ്രയടിച്ചങ്ങവരുടെ
ഹസ്തത്തിങ്കൽചേർത്തുതുടങ്ങീ
ബന്ധുക്കൾക്കുംമറ്റുനൃപേശ്വര
സന്തതികൾക്കും വേറെയസംഖ്യം
ഭൂപന്മാർക്കുമെഴുത്തങ്ങനവധി
താപവിഹിനമയച്ചുതുടങ്ങീ
മലയും തോടും പുഴയും വനവും
വലയാതങ്ങുകടന്നുതുടങ്ങീ
അത്തൽവെടിഞ്ഞവരമ്പൊടയോദ്ധ്യാ-
പത്തനമകലെക്കണ്ടുതുടങ്ങീ
അത്യുന്നതമാംഗോപുരജാലവു-
മത്യാനന്ദം കണ്ടുതുടങ്ങീ
പട്ടണവാസികൾതങ്ങടെഘോഷം
തുഷ്ടിയൊടങ്ങവർകേട്ടുതുടങ്ങീ
ഗോപുരസീമ്നിയടുത്തുതുടങ്ങീ
ഗോപുരപാലകർ വന്നുതുടങ്ങീ
വാർത്തകൾ ചിലർചോദിച്ചുതുടങ്ങ
പേർത്തവദൂതരുരച്ചുതുടങ്ങീ
പാർത്ഥിവവരനാംദശരഥനോടവ-
രത്തലൊഴിഞ്ഞറിയിച്ചുതുടങ്ങീ































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sarigash എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/73&oldid=170176" എന്ന താളിൽനിന്ന് ശേഖരിച്ചത്