താൾ:Seetha Swayamvaran (Ottan thullal) 1907.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സീതാസ്വയംബരം


ചേലോടണിഞ്ഞലീലാഗോപാലബാലൻദേവൻ കാലികൾമേച്ചുകൊണ്ടുലീലയാടുന്നപീത- ചേലൻവനമാലികാശോഭിതവക്ഷസ്ഥലൻ കാരുണ്യക്കടലായിവാഴുന്നഗുരുവാതാ- ഗാരാധിനാഥൻപരിപാലിപ്പാൻവണങ്ങുന്നേൻ ഈരേഴുലകിനുടെവേരായഭവല്പാദ- സാരസമൊഴിഞ്ഞന്യമില്ലൊരാശ്രയം നാഥ! ക്രൂരദാഷ്ട്രകൾകടിച്ചാരാലണയും യമ- ഘോരദൂതൊഘഭയംചേരാന്ത്യകാലത്തിൽ സാരമാംതവപദസാരസമതിൽചേൎത്തു സാരൂപ്യംനൽകീടേണംപാഹിവിഷ്ണോനമഃസ്തു.

സജ്ജനവിതതിവിളങ്ങുംസഭയിതി-
ലിജ്ജനമിന്നൊരുകഥയുരചെയ് വാൻ
ലജ്ജവെടിഞ്ഞുതുനിഞ്ഞീടുന്നിതു
ദുൎജ്ജനാഹാസ്യമതായ് വന്നേക്കാം
അറിവുപെരുത്തൊരുവിദ്വാന്മാരിതി-
ലറിയാതിങ്ങുപിണഞ്ഞൊരബദ്ധം
കരളിലറിഞ്ഞുകനിഞ്ഞതുതീൎപ്പതി-
നരുമോദേനനമിക്കുന്നേൻഞാൻ
കരുണാനിധികളതാകുംസജ്ജന-
വരരിന്നിക്കഥസരസംകേൾപ്പതി-
നരിമയൊടെല്ലാവൎക്കുംകയ്യിണ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/7&oldid=170172" എന്ന താളിൽനിന്ന് ശേഖരിച്ചത്