താൾ:Seetha Swayamvaran (Ottan thullal) 1907.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൮ സീതാസ്വയംബരം

ബ്ഭയഹീനംസുഖഃമാടഥപൊങ്ങി
പിയ്യൂഷാധരിമാരവിടത്തിൽ
പെയ്യുംമോദാൽകളികൾതുടങ്ങി
പാട്ടുംകൊട്ടുംവെടിപടഹദ്ധ്വനി
നാട്ടിലശേഷംപരിചൊടുപൊങ്ങി
മാളികമുകളിൽകേറിനിതാന്തം
നാളീകാക്ഷികൾപാർത്തുതുടങ്ങീ
ജാനകിയെച്ചമയിപ്പാനായ്ബത
മാനിനിമണികളൊരുക്കുതുടങ്ങീ
ജനകമഹീശ്വരമുഖപങ്കേരുഹ-
മനിതരകാന്തികലർന്നുവിളങ്ങീ
കൗശികമാമുനിയോടും മുനികുല-
മാശിസ്സുകളെയുരച്ചുതുടങ്ങീ
ഇത്തരമവിടെബ്ബഹുകോലാഹല-
മത്തൽവെടിഞ്ഞുവളർന്നൊരുസമയെ
പൃത്ഥ്വീസുതയുംവരണത്തിന്നായ്
സത്വരമവിടെയടുത്തുവിളങ്ങീ.


കനത്തുകറുത്തുനീണ്ടുമിനുത്തകുന്തളം മെല്ലെ
മിനുക്കിമുടിഞ്ഞുകെട്ടിക്കണക്കിൽ മാലകൾചൂടി
കുനുത്തകുറുനിരകളനക്കംകൂടാതൊതുക്കി
മിനുത്തഫാലത്തിൽപാരംപെരുത്തകാമാഗ്നി
                                                       [ജ്വാലഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sarigash എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/69&oldid=170171" എന്ന താളിൽനിന്ന് ശേഖരിച്ചത്