താൾ:Seetha Swayamvaran (Ottan thullal) 1907.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
കാണിവൈകാതെകൃപാപൂർണ്ണമാംതവമിഴി-
ക്കോണുകൾപൊഴിക്കേണംവാണിമനോഹാരി
പണ്ടുഹിരണ്യകശിപൂവെന്നദനുകുല- [ണീ! കണ്ടകൻതന്നെവധിച്ചിണ്ടലൊഴിപ്പാൻവേണ്ടി
കണ്ടാലതിഭീഷണമാകും നൃസിംഹതനു-
പൂണ്ടുതുണിനുള്ളിൽനിന്നുണ്ടായിവന്നദേവൻ
കണ്ടുതൊഴുവോൎക്കുള്ളകുണ്ഠതനശിപ്പിച്ചു
വേണ്ടുംവരങ്ങൾനൽകിക്കൊണ്ടുകടവല്ലൂരിൽ
കുണ്ഠവിഹീനംവാഴുമെന്റെതമ്പുരാൻ മമ
കുണ്ഠഭാവങ്ങൾനീക്കിനിണ്ടവിലോചനങ്ങൾ-
കോണ്ടുകടാക്ഷിപ്പാനായ് തണ്ടാർതൊഴുന്നപദം
കണ്ടുനമിച്ചേൻ കൃപയുണ്ടായിടേണം പോറ്റി
കാളാംബുദാളികരംകൂപ്പും ലളിതകാന്തി-
കാളുന്നകഞജദളലോചനൻ മധുവൈരി
നാളീകലസൽഭൃഗപാളീചലൽകുന്തള-
പാളീരാജിതമുഖനാളീകൻ കുളവേണു-
നാളകോമളഗാനലാളിതപശുപാംഗ-
നാളീലളിതകുചപാളീപുണ്യനിലയൻ
കാളിയക്ഷ്വേ ളാളികൾകാളുംകാളിന്ദിതന്നി-
ലാളുന്നമുദ്രാകേളിയാടികാളിയൻ തന്റെ-
കാളുന്നമദംതീൎത്തകാളിസോദരൻ ചാരു-
നാളീകനാഭൻലക്ഷ്മീലീലാലോലുപൻ കൃഷ്ണൻ
ബാലാൎക്കായുതകാന്തികോലുംകൌസ്തുഭമണി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/6&oldid=170161" എന്ന താളിൽനിന്ന് ശേഖരിച്ചത്