ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
- പണ്ടിഹഗൌതമനെന്നെരുമാമുനി
- വണ്ടാർകുഴലിയഹല്യയതെന്നൊരു
- തണ്ടാർമിഴിയൊടുകൂടിനിതാന്തം
- കണ്ഠവിഹീനം വാഴുന്നളവിൽ
- കണ്ടാലധികമനോഹരിയാകിയ
- കൊണ്ടൽകുഴലിയഹല്യയെയിന്ദ്രൻ
- കണ്ടുകൊതിച്ചുകൊതിച്ചഥപുണരാൻ
- ശണഠക്കാരൻ തരവും നോക്കി-
- ക്കൊണ്ടൊരുദിവസം പാതിരയാമ്പോ-
- ളണ്ടർകുലേശൻ കോഴികരഞ്ഞു
- പെങ്കൊതിയന്മാൎക്കെന്തു ചെയ് വാൻ
- ശങ്കയതുണ്ടോവങ്കന്മാരവർ
- തെല്ലുവെളുത്തൊരുപെണ്ണേക്കണ്ടാൽ
- ചെല്ലും പിമ്പെയിളിച്ചും കൊണ്ടഥ
- നല്ല വിശേഷം ചൊല്ലിരസിപ്പി-
- ച്ചുല്ലാസേനവശത്തുവരുത്തും
- തന്നുടെകാൎയ്യം സിദ്ധിച്ചെന്നാൽ
- പിന്നെയൊരേടവുമവനെക്കാണം
- ഇത്തരമുള്ളൊരുകൂട്ടക്കാരതി-
- ലുത്തമനാകിയ ദേവാധിപന-
- ന്നത്തലൊഴിഞ്ഞഥകോഴികരഞ്ഞതു
- സത്തൻ ഗൌതമമാമുനികേട്ടു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |