Jump to content

താൾ:Seetha Swayamvaran (Ottan thullal) 1907.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓട്ടൻതുള്ളൽ

കണ്ടാർപോകുംവഴിയിൽമനോജ്ഞത-
പൂണ്ടൊരരണ്യാമധുപാനത്തിനു
തെണ്ടിനടക്കുംവണ്ടുകൾസപദിമു-
രണ്ടുസുമങ്ങളിലമ്പൊടുമണ്ടി-
ക്കൊണ്ടുകളിച്ചുംകുയിലുംകേകികൾ
കുണ്ഠവിഹീനംകൂകിരസിച്ചും
പൂത്തുതളിർത്തുലസിക്കുംശാഖിക-
ളൊത്തിടതിങ്ങിമനോഹരമായി
കീർത്തിപെരുത്തൊരിളംകാറ്റേറ്റുട-
നത്തലൊഴിഞ്ഞാടീടുംവള്ളികൾ
ചുറ്റിപ്പറ്റിവിളങ്ങുന്നതുപുന-
രേറ്റംകുതുകമവർക്കുവളർത്തി
ശാന്തമതായവനത്തെക്കണ്ടതി-
ശാന്തനതായരഘൂത്തമനപ്പോൾ
സ്വാന്തരസത്തൊടുമുനിയോടമ്പൊടു-
ദന്തമശേഷംചോദ്യംചെയ്തു
ആരുവസിക്കുംവനമാണിതുഹേ!
ഘോരമൃഗങ്ങളുമില്ലവിശേഷം
ആരെയുമില്ലിവിടത്തിൽ കാണ്മാൻ
നേരുരചെയ്കമുനേ!മടിയാതെ
ഇത്തരമരുളുംരാഘവനോട-
ങ്ങുത്തരമരുളിച്ചെയ്തുമുനീന്ദ്രൻ































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sarigash എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/56&oldid=170157" എന്ന താളിൽനിന്ന് ശേഖരിച്ചത്