താൾ:Seetha Swayamvaran (Ottan thullal) 1907.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലസമതിയായ് ചെററുമിണ്ടാതിരിക്കിലി-
ന്നലസമിഴിയെക്കിട്ടുകില്ലെന്നുമായ് ചിലർ
ശിവശിവശിവൻതന്റെവിൽമുറിച്ചീടിലു-
ന്നിവനു ബഹുപാതകം പററുമെന്നാർചിലർ
നഹിവിഷമമിന്നിതിന്നെന്നാർചിലരതിൽ
മഹിതമിതുചിന്തിക്കവയ്യയെന്നായ് ചിലർ
ജലജമുഖിതന്നെഞാൻകൊണ്ടുപോമെന്നുമായ്
ചിലരതിൽവിലജ്ജിച്ചുതാഴ്ത്തീമുഖംചിലർ
പലവിധവുമിത്തരംചിന്തിച്ചുമാഴ്കുമാ
വലിയ നൃപസംഘത്തിൽമന്ദമന്ദംമുദാ
മടുമലർശരൻ മാരിപെയ്യുന്നവണ്ണമേ
കടുവിശിഖസഞ്ചയംതൂകിയെത്തീടിനാൻ
കമലവിശിഖൻതന്റെയാജ്ഞമൂലംതദാ
പ്രമദമൊടുഭൂപാലവൎഗ്ഗങ്ങളിൽ ചിലർ
പടുതയൊടഹോഭൃത്യർകൊണ്ടുവന്നുള്ളൊരാ-
ക്കടുതരശരാസനത്തിന്റെചുററുംപരം
ത്വരയൊടഥചെന്നുനിന്നുള്ളിലോരോതരം
സരസമൊടു ചിന്തിച്ചുനില്ക്കുംദശാന്തരേ
പൊട്ടച്ചാരൊരുമന്നൻ പെട്ടെന്നുപുറപ്പെട്ടു
ഒട്ടുംമടിച്ചീടാതെകെട്ടിപ്പിടിച്ചുചാപം
വട്ടണിക്കൊങ്കയാളെതുഷ്ട്യാചിന്തിച്ചുപലഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/51&oldid=170152" എന്ന താളിൽനിന്ന് ശേഖരിച്ചത്