ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻതുള്ളൽ ൪൯
മഹിതഗുണമുള്ളൊരീത്രൈയ്യംബകംധനു-
സ്സിഹബതമുറിക്കുവോർക്കപ്പൊഴേസീതയെ-
തെളിവൊടുകൊടുത്തിടാമെന്നാണതിന്നിനി
കളവൊഴിയവെനിങ്ങൾനന്നായ്ശ്രമിക്കണം
കളിവചനമല്ലിതെന്നുള്ളിലോർത്തീടുവിൻ
നളിനമിഴിയാൾതന്നെവേട്ടുകൊണ്ടീടുവിൻ
ഇതിനൃപതിഭാഷിതംകേട്ടഭ്രപാലരും
മതിയിലിടിയേറ്റപോലൊന്നുഞെട്ടീടിനാർ
മുഖമൊടുമുഖമ്നോക്കിനിന്നാർചിലരതിൽ
സഖികളൊടുമന്ത്രിച്ചുനിന്നീടിനാർചിലർ
ചടുലമിഴിയാൾതന്റെ രൂപാനിനച്ചുടൻ
തടിയൊടുസമാനരായ്നിന്നാർചിലരതിൽ
അടിമുടിവിയർത്തുകൊണ്ടങ്ങുംതദാ
വടിവിനൊടുനോക്കിനാർവേറെച്ചിലരഹോ
ചുടുചുടവെവീർപ്പിട്ടുനിന്നീടിനാർചിലർ
കുടുകുടെയൊലിപ്പിച്ചുകണ്ണുനീരുംചിലർ
കിടുകിടെവിറച്ചുരോഷാകുലന്മാർചിലർ
തുടുതുടെയതാക്കിനാർഡദൃഷ്ടിമറ്റംചിലർ
വിരവിനൊടൊളിച്ചുമണ്ടാൻനോക്കിനാർചില
തരമൊടുപതിച്ചുമോഹാന്‌ധരായിച്ചിലർ [൪
കുടിലമതിയാമിവൻതന്റെസത്യംമഹാ-
കഠിനമിതുദുസ്സാദ്ധ്യമെന്നുചൊന്നാർചിലർ
7 *
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |