ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻതുള്ളൽ ൪൭
നീളെക്കാണുന്നില്ലൊരിടത്തും
നാളിന്നഞ്ചാറായിനിനച്ചാൽ
നാളത്തെക്കഥകണ്ടാലറിയാം
പെണ്ണെന്നുള്ളിൽനിനച്ചുംകൊണ്ടൊരു
പൊണ്ണൻമട്ടുകിടന്നിവിടത്തിൽ
കണ്ണാലുറക്കചുമില്ലാതുഴലാൻ
നിർണ്ണയമോർത്താൽവിഷമംതന്നെ.
പരിണയമുണ്ടായെങ്കിൽസുന്ദരി
സരസംനമ്മെവരിക്കുംനിശ്ചയ--
മൊരുലേശംനഹിസംശയമതിനായ്
തരമാക്കുന്നതുമില്ലിഹജനകൻ
പച്ചക്കാമന്നെതിരാമെന്നുടെ
കൊച്ചുശരീരംകണ്ടാൽകാമ--
പ്പിച്ചുപിടിച്ചെൻമടിയിൽകയറാ
ത്തച്ചികളില്ലുലകിങ്കൽനിനച്ചാൽ
രസമറിയുന്നോളെ ന്നാൽനവരസ
രസികാഗ്രേസരനായിടുമെന്നെ
വരണംചെയ്യുംവരാണഗാമിനി
നിരുപിച്ചെന്നാലില്ലവിവാദം
ഗുണമറിയാത്തൊരുതരുണികളോർത്താൽ
തൃണതുല്യകളാംസംശയമില്ല
മേനിക്കുള്ളപകിട്ടിൽകാമിനി
മാനിച്ചീടുമിതിൽ പരമില്ലൊരു
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
