ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
൪൫
- പാൽപ്പായസമങ്ങിവിടെയതേവം
- പ്രിപ്രന്മാരുടെകോലാഹലവും
- പില്പാടവിടെക്കേൾക്കാറായി
- അടമധുരക്കറിയല്പം കൂടി
- പടുതയൊടിങ്ങുവിളമ്പുകയെന്നും
- കാളൻ മതിമതിനാരങ്ങാക്കറി-
- യോലൻ വേണ്ടപഴം പോരെന്നും
- പഞ്ചാരപ്പൊടികൊണ്ടാപച്ചടി-
- യഞ്ചാതിവിടെ കൊഞ്ചം പോടുക.
- കയ്പക്കാക്കറിയിങ്ങുകിടച്ചാ-
- ലല്പം കൂടിത്താട്ടാമെന്നും
- കോരികകൊണ്ടിഹചൂടുശമിപ്പി-
- ച്ചാരാലിങ്ങു പഴപ്രഥമൻബത
- പാരം മതിയാവുന്നവരെക്കും
- കോരിക്കോരിവിളമ്പുകയെന്നും
- ദഹനം വരുവാൻ ചാറുകുടിക്കണ-
- മിഹമറ്റൊന്നും വേണ്ടീലെന്നും
- ലഹളയതായിപ്പറയും വാക്കൊടു
- സഹിതം ചിരിയും തേട്ടുകതുമ്മുക-
- മൂക്കുവലിക്കുക യൂശിവിളിക്കതി-
- രക്കിവബഹുരസമെന്നേവേണ്ടു
- ഭൂപന്മാൎക്കു മിതേവിധമെല്ലാം
- താപവിഹീനം സദ്യകഴിഞ്ഞു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |