ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
൪൧
- പൂർണ്ണശശാങ്കൻ തോറ്റുമടങ്ങും-
- വണ്ണാവലിയൊരുവലിപപ്പടനിര
- തണ്ണം കാച്ചിച്ചെറിയതുമപ്പടി
- ഖണ്ഡവിഹീനം കൊട്ടയിലാക്കീ-
- ട്ടണ്ണാസ്വാമികളോലൻ വെപ്പാർ
- തിണ്ണംബഹുതരമുത്സാഹിച്ചു
- കടുക്കും കേരവുമൊത്തുവറുക്കും
- കടുതാം ലഹളയുമങ്ങുമുതിൎന്നു
- ചട്ടകമിട്ടുകുഴച്ചുമറിക്കും
- മട്ടും ചെമ്പുപിടിക്കും ലഹളയു-
- മൊട്ടുവളൎന്നിതുവിളിയും തെളിയും
- പിട്ടല്ലവിടെയതെ ത്രവിചിത്രം
- പുകയും കരിയും പറ്റിമുഷിഞ്ഞൊരു
- മുഖവും മുണ്ടും ചാവായായൊരു
- ശിഖയും പൂണ്ടുദഹണ്ഡം പൊടിപൊടി
- തകൃതിയതായി നടത്തീടുന്നൊരു
- പട്ടന്മാരുടെ മട്ടുനിനച്ചാ-
- ലൊട്ടല്ലത്ര മനോജ്ഞം തന്നെ
- കലവറ യുണ്ടൊരുഭാഗത്തവിടെ
- പലപലസാമാനങ്ങൾ നിറച്ചവ-
- യവിടത്തെക്കശപിശകണ്ടെന്നാ-
- ലെവനും വിസ്മയമുളവായീടും
6*
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |