താൾ:Seetha Swayamvaran (Ottan thullal) 1907.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
തിരുവടിതന്റെതനൂജനതാംതവ
കരുണാമസൃണകടാക്ഷാഞ്ചലമൊ-
ന്നരുളേണംകവിതയ്ക്കുവിശേഷാൽ.
ആശ്രയഹീനയതാകുമിവൾക്കായ്
നിഃശ്രേയസമരുളീടുകപോറ്റി
ആശ്രിതകല്പതരോ!നിൻപദതളി-
രാശ്രയമാണടിയത്തിനു നിത്യം
പ്രത്യുഹങ്ങളൊഴിച്ചതരുളീടുക
പ്രത്യുഹാന്തകപാഹിനമസ്തേ
ഹരിയെന്നക്ഷരമാദ്യംനാവിൽ
പരിമോദേനവലത്തേക്കൈകൊ-
ണ്ടിരുളകലും മാറെഴുതിയമൽഗുരു-
വരചരണനമിച്ചിടുന്നേൻ.
ഗുരുപദപങ്കജരേണുസമൂഹം
വിരവൊടുമാനസമുകുരത്തിങ്കൽ
പിരളുംചളികൾതുടച്ചുവിശുദ്ധിയ-
തരുളാൻ താണുവണങ്ങീടുന്നേൻ.
തൃപ്പുറയാറരുളീടും രഘുകുല-
സല്പതിമല്പതിരാക്ഷസവരരുടെ
ദൎപ്പവിനാശനനമരനിഷേവിത-
നല്പേതരകരുണാമൃതപൂരാ
കെല്പൊടുചൊരിയുംതൃക്കണ്ണുകളാ-
ലിപ്പൊഴുതൊന്നുകടാക്ഷിപ്പാനായ്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/4&oldid=170139" എന്ന താളിൽനിന്ന് ശേഖരിച്ചത്