Jump to content

താൾ:Seetha Swayamvaran (Ottan thullal) 1907.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സീതാസ്വയംബരം


കമലാകരരിപുശേഖരനീശൻ
കമലായുധപരിപീഡിതനായി
സുമബാണഹവരസികൻ കരിയുടെ
വിമലാകൃതിപൂണ്ടതികുതുകേന
കമനീയകൃതിപിടിയാംതന്നുടെ-
കമനിയൊടുംകടുഘോരവനാന്തേ
കളിയാടുന്നളവുളവായ്പന്നൊരു
കളഭമുഖൻ കളവെന്നിഹൃദന്തേ
കളിയാടാനടവടയുംകദളികൾ
ഗുളവുംനല്ലിളനീരുംമധുവും
വളർമാവിൻപഴമവിലും മലരും
തെളിവിയലുന്നൊരുപാല്പായസവും
നറുനൈനേന്ത്രക്കനികളസംഖ്യം
ചെറുനാരങ്ങകരിമ്പിൻ തടിയും
വരിനെല്ലെള്ളുണ്ടകളപ്പംബഹു-
സരസമതാകിയപനസച്ചുളയും
തിരുമുൽക്കാഴ്ചകൾവെച്ചുനിതാന്തം
പരിതോഷേനനമിച്ചിടുന്നേൻ.
കരുണാസാഗരനാംകരിമുഖവൻ
പരിചൊടുകുമ്പനിറച്ചിവഭക്ഷി-
ച്ചരിമയൊടിങ്ങണയും ദുരിതൗഘം
തരസാസദയമൊഴിച്ചരുളേണം.
സുരനദിയെജ്ജടനടുവിൽപൂണ്ടൊരു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/3&oldid=170128" എന്ന താളിൽനിന്ന് ശേഖരിച്ചത്