Jump to content

താൾ:Seetha Swayamvaran (Ottan thullal) 1907.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬ സീതാസ്വയംബരം

നിർവ്വിശങ്കമിഹകാണ്മതില്ലഞാൻ ശിഷ്ടനാകുമൊരുവന്നുകൊടുത്താൽ ദുഷ്ടരായചിലഭ്രപസമൂഹം കഷ്ടമേകലശൽകൂട്ടിയെതൃക്കും ശിഷ്ടമുള്ളവർകുഴങ്ങിടുപ്പോൾ മണ്ണുപെണ്ണിവകൾകൊണ്ടുലകിങ്ക- ലെണ്ണമററകലഹങ്ങൾഭവിക്കും നിർണ്ണയംപുനരിതോർത്തുനടന്നാൽ ദണ്ഡമാപ്പെടുകയില്ലൊരുനാളും അത്യുദാരനവയൌവനാവള- ർന്നുത്തമാംഗിമണിയായകന്യയിൽ തത്തിടുന്നിതുവിവാഹകാലവും തീർത്ഥപാദ!പരമേററമടുത്തു എന്തുവേണ്ടിതിനിയെന്നറിയാതെൻ- ചിന്തിതത്തിൽവളരുന്നൊരുതാപം ഹന്തചൊല്ലുവതസാദ്ധ്യമഹോശ്രീ- കാന്തഭക്ത!പരിപാഹിദയാബ്ധേ! ഇത്ഥമാഭുവനപാലകവാക്യം ചിത്തമോദമൊടുകേട്ടുമുനീന്ദ്രൻ ഉത്തരംപുനരുരച്ചുയതീന്ദ്ര- സത്തമൻജനകരാജനൊടേവം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/27&oldid=170125" എന്ന താളിൽനിന്ന് ശേഖരിച്ചത്