താൾ:Seetha Swayamvaran (Ottan thullal) 1907.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓട്ടൻതുള്ളൽ ൨൫

ചിത്തമോദമുളവാംപടികേട്ടു അത്തൽതീർന്നുനിജതാപകാരണം പേർത്തുമാമുനികലേന്ദ്രനുണർത്തി സത്തമോത്തമനതായഭവാനെൻ പത്തനത്തിലെഴുനെള്ളുകമൂലം അത്തലുള്ളവനശിച്ചുമിക്കതും സത്യമാണിതുയതീശ്വരമൌലേ! എങ്കിലുംലഘുവതായൊരുതാപം എങ്കലുണ്ടതുഭവാനൊടുണർത്താം പങ്കനാശകനതാകിയൊരങ്ങെൻ സങ്കടങ്ങളെയൊഴിച്ചരുളേണം യാഗഭ്രമിവിരവോടുഴുതപ്പോ- ളാഗമിച്ചസുതയായസീതയേ ആഗമാർത്ഥജലധേ!പുനരാക്കി- ന്നേകിടേണ്ടതരുൾചെയ്കമഹാത്മൻ ! യോഗ്യനാകിയവരങ്കലിന്നുസൌ-- ഭാഗ്യമൂർത്തിയിവളെബ്ബതചേർപ്പാൻ ഭാഗ്യമിന്നിഹഭവിക്കിൽവന്നുമൽ- ഭാഗ്യപൂർത്തിനിതരാംയതിവയ്യ! സർവ്വലക്ഷണസമന്വിതനാകു- ന്നുവ്വരാവരകുമാരനൊരാളെ ഉർവ്വിയിങ്കലനുരൂപനിവൾക്കായ്

                                   4 *
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/26&oldid=170124" എന്ന താളിൽനിന്ന് ശേഖരിച്ചത്