താൾ:Seetha Swayamvaran (Ottan thullal) 1907.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ


൨൩

മാനന്ദമേകുന്നതീൎത്ഥതോയം മുദാ
കലുഷചയമഖിലമകലും മട്ടുവീഴ്ത്തിനാൻ
കല്യാണദാനൈകലോലന്മുനീശ്വരൻ
സുകൃതിനൃപനധികനതമാകുംശിരസ്സുകൊ-
ണ്ടാകുലഹീനംധരിച്ചുതീൎത്ഥംതദാ
തൊഴുതുബഹുമതിയൊടജനന്ദൻ തന്നോടു
ദോഷഹീനൻ നൃപചൊല്ലിനാനീവിധം
ജലജഭവതനയ!തവപാദപങ്കേരുഹം
കൊണ്ടുമല്പത്തനംശുദ്ധമായിന്നഹോ
വ്രജിനഹരമതിശുഭദമാംതവദൎശനം
മജ്ജന്മസാഫല്യദം മോക്ഷസിദ്ധിദം
കരുതുമളവിവനുടയപൂൎവ്വജന്മംതന്നി-
ലോരോവിധം ചെയൂപുണ്യകൎമ്മങ്ങളാൽ
ഇതുപൊഴുതുമമസപദിസപദിസംഭവിച്ചെന്നതാ-
യാതങ്കഹീനഃമാൎക്കുന്നേൻ മുനിവര!
ജനകലുഷഹരണപടുവാംഭവാനെങ്ങുനി-
ന്നാനന്ദമോടെഴുന്നെള്ളുന്നുസാമ്പ്രതം
അരുളിടുകമുനിതിലക!ചിത്തതാരിങ്കലെ-
ന്താരാൽനിനച്ചെഴുന്നെള്ളിയെന്നുള്ളതും
അറിവതിനു കൊതിമനസിവായ്ക്കുന്നുമാമുനേ!
കാരുണ്യമൂൎത്തേ! നമസ്കാരമസ്തുതേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/24&oldid=170122" എന്ന താളിൽനിന്ന് ശേഖരിച്ചത്