താൾ:Seetha Swayamvaran (Ottan thullal) 1907.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                        ൨൧
ഓട്ടൻ തുള്ളൽ


എന്തും ചെയ് വാൻ മടിയില്ലാത്തൊരു
താന്തോന്നികൾ ചിലരുണ്ടവരവിടെ-
ച്ചെന്നഥപിട്ടുപറഞ്ഞുഫലിപ്പി-
ച്ചന്നത്തിൻ നടയാളെവശീകര-
മന്നത്തങ്ങൾപ്രയോഗിച്ചമ്പൊടു
തന്നിഷ്ടപ്പടിയാക്കിത്തീൎക്കും
ദുൎജ്ജനസംസൎഗ്ഗംകൊണ്ടങ്ങതി-
സജ്ജനവുംവഷളായിത്തീരും
ദുൎഗ്ഗന്ധത്തൊടടുത്താൽ വായുവു-
മാഗ്ഗന്ധത്തൊടുചേൎന്നവനാകും
ആയതുകൊണ്ടതുസൂക്ഷിക്കാഞ്ഞാൽ
തായക്കേടുചിലപ്പോളുണ്ടാം
ഇത്തരമുള്ളിലനേകവിചാരം
പൃത്ഥീശ്വരനുളവായിട്ടങ്ങതി-
ചിത്താസ്വാസ്ഥ്യതയോടുംസുചിരം
പാൎത്തീടുന്നൊരുകാലത്തിങ്കൽ
കമലഭവസുതനഖിലപൂജിതൻ നാരദൻ
കാമരൂപൻശരച്ചന്ദ്രചാരുപ്രഭൻ
വിമലതരമൃദുകമലകിഞ്ജില്ക്കകാന്തിയു-
ള്ളോമജ്ജടാഭാരമണ്ഡിതൻപുണ്യവാൻ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/22&oldid=170120" എന്ന താളിൽനിന്ന് ശേഖരിച്ചത്