താൾ:Seetha Swayamvaran (Ottan thullal) 1907.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

സീതാസ്വയംബരം


തങ്കരബലസദൃശക്രിയയല്ലേ
സുന്ദരിമണിതന്നിഷ്ടം പോലൊരു-
സുന്ദരനെസ്സുഖമോടുവരിച്ചാൽ
ഉണ്ടിപ്പോഴൊരുദുൎഗ്ഘടമിവിടെ-
ച്ചണ്ടിപ്പരിഷകളായനൃപന്മാർ
കൊണ്ടൽക്കുഴലിയെയങ്ങുകൊതിച്ചി-
ട്ടുണ്ടാക്കീടുമനൎത്ഥസമൂഹം
മന്നിലിവൾക്കിന്നെതിരായിട്ടൊരു-
സുന്ദരിയില്ലതുമൂലം നൃപതികൾ
തമ്മിൽതല്ലുമൊരെല്ലുനിമിത്തം
തമ്മിലെതൃത്തൊരുനയ്ക്കൾകണക്കേ
ഇത്തരമൊന്നേപെണ്ണുള്ളിവളെ-
പ്രത്യേകം പുനരാൎക്കും നൽകാൻ
ഓൎത്താൽ പാടില്ലിതിനൊരുപായം
ചിത്തത്തിൽ പുനരറിയുന്നീല
അനുരൂപനതാംകണവനുമകളെ
കനിവിനൊടാലോചിച്ചുകൊടുപ്പതു
ജനകന്തന്നുടെചുമതലയാണതി-
നനുദിനമുത്സാഹിച്ചീടേണം
ചിന്തിച്ചാലിനിയുണ്ടൊരുദുൎഘട-
മന്തഃപുരമതുസൂക്ഷിക്കാഞ്ഞാൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/21&oldid=170119" എന്ന താളിൽനിന്ന് ശേഖരിച്ചത്