ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
൧൯
- മനുജപ്പുഴുകൾവിചാരിച്ചൊരുഗുണ-
- ഹീനനുവേളികഴിച്ചുകൊടുക്കും.
- തമ്മിൽചെറുതും യോജിക്കാത്തൊരു-
- സംബന്ധംകൊണ്ടെന്തൊരു സാദ്ധ്യം
- ആലോചനയൊടുവേണ്ടവിധത്തിൽ
- കാലോചിതമായ് ചെയ്തീടാഞ്ഞാൽ
- സുഖമിച്ഛിച്ചുപ്രവൃത്തിക്കുന്നതു
- സുഖഹാനിക്കെന്നായിത്തീരും
- പശുവിനെവിൽക്കും മട്ടൊരുമനുജ-
- പ്പശുവിനുപെണ്ണിൻ മനമറിയാതിഹ
- പരിചൊടുനൽകുന്നതിനേക്കാൾവലു-
- തൊരുദുഃഖം പുനരില്ലനിനച്ചാൽ
- തരുണീതരുണന്മാരവർതമ്മിൽ
- തരമൊടുകണ്ടുരസിച്ചുവരിക്കു-
- ന്നൊരുമട്ടാണിതിലുത്തമമതിനാ-
- ലൊരുദോഷംബതവരുവാനില്ല
- എല്ലാം കൊണ്ടും യോജിപ്പതിലേ
- ചെല്ലുസകലന്മാൎക്കും ചിത്തം
- അങ്കാഗതനാം ഗോമായുവിനെ
- ശ്ശങ്കിക്കാതെവെടിഞ്ഞുമൃഗേന്ദ്രൻ
- വങ്കരിയെക്കുലചെയ്തീടുന്നതു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |