താൾ:Seetha Swayamvaran (Ottan thullal) 1907.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൮

സീതാസ്വയംബരം


കമനീയാകൃതികലരുന്നിവളുടെ
രമണനതായിവരാൻ തക്കൊരുവനെ
നിരൂപിക്കുമ്പോഴൊരുദിക്കിങ്കലു-
മൊരുപൊഴുതുംബതകാണ്മാനില്ല.
വരസൌന്ദൎയ്യക്കടലാമിവളുടെ
വരണത്തിന്നുനിനച്ചാൽരതിപതി
ശരിയാവില്ലിഹസൌന്ദൎയ്യംകൊ-
ണ്ടൊരുനാളും പുനരാരുണ്ടപരൻ
ധനവും വിദ്യാധനവും വീൎയ്യവു-
മനഘയതാകിയകീൎത്തിരുദാരത-
ജനമാന്യത്വം സൗന്ദൎയ്യാദിക-
ളനവരതം തികവുള്ളവനായൊരു-
മനുജൻ രാജാന്വയതിലകൻ മമ-
തനയയെവരണം ചെയ് വാൻ വരണം
അതിനോൎക്കുമ്പോൾ ഭൂമിയിലെങ്ങും
മതിയായൊരുവനെയില്ലിഹകാണ്മാൻ
രമണനുപെണ്ണിനെനൽകുന്നാകിൽ
കമനിക്കൊട്ടും സുഖമാവില്ലതു
കമിതാവിന്നും ദുഃഖപ്രദമാം.
ധനമുണ്ടെന്നാൽ മറ്റെന്തൊരുഗുണ-
മിനിവേണ്ടതുനഹിയെന്നേവാചില-
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/19&oldid=170116" എന്ന താളിൽനിന്ന് ശേഖരിച്ചത്