ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
൧൭
- ത്തട്ടുപൊട്ടിവലയുംദുഷ്ടൻ മലരമ്പനും
- കങ്കണങ്ങളും രത്നജാലംതങ്കുന്നലസൽ-
- തങ്കനിൎമ്മിതമാകുന്നംഗുലീയകങ്ങളും
- കണ്ഠത്തിൽകനൽകാന്തിപൂണ്ടപതക്കം നൂലും
- കണ്ഠശ്ശരവും പൊന്നിൻ മാലകാശാലിക്കൂട്ടം
- കണ്ടാൽകൗതുകമുണ്ടാക്കീടും പൂത്താലിയിവ
- പൂണ്ടുകോമളാകൃതിപൂണ്ടതന്വംഗിയവൾ
- മഞ്ജുളവരഗതിഭജ്ഞനിപാദങ്ങളിൽ
- പൊഞ്ചിലമ്പുകളിട്ടുപഞ്ചായുധപ്രിയയും
- ചെഞ്ചമ്മേകരതളിരഞ്ചാതെകൂപ്പുന്നോരു
- ചഞ്ചത്സൗന്ദൎയ്യസാരപ്പഞ്ചാരപ്പാൽകുഴമ്പായ്
- ആളികളോടുമിടകൂടികേളിസൌധത്തിൽ
- കേളികളാടിത്തെളിവോടുവസിച്ചാളേവം.
- ജനകമഹീശനുമക്കാലങ്ങളി-
- ലനുദിനമിങ്ങിനെചിന്തതുടങ്ങി
- കനകക്കൊടിപോൽ വിലസും നമ്മുടെ-
- തനയയ്ക്കൊരുവരനണവാനുള്ളൊരു-
- സമയവുമേറ്റമടുത്തുചമഞ്ഞിതു
- സമുദ്രിതമായിതുയൗവനദശയും
3 *
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |