താൾ:Seetha Swayamvaran (Ottan thullal) 1907.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഓട്ടൻ തുള്ളൽ
൧൫
ട്ടീന്ദുസമാനമുഖഗ്രഹണത്തി-
ന്നുന്നീട്ടണിവയർനടുവഴിയേചെ-
ന്നുന്നതകുചഗിരിതന്നുടെസീമനി
സന്നയതായ്മരുവുന്നുമനോജ്ഞം.
അംബുജമിഴിയവൾതന്നുടെചാരുനി-
രംബവുമോമൽക്കടിതടവുംബത
നിൎമ്മായം നിരുപിക്കുകിലൊന്നിനൊ-
ടിന്നുപമിപ്പതിനറിയുന്നില്ല.
പൊന്നിൻ തൂണുംകദളികൾകരഭവു-
മെന്നല്ലാനത്തുമ്പിയുമവളുടെ
മാന്യത്വംകലരുംതുടകൾക്കെതിർ-
നിന്നീടില്ലതുവിഷമംതന്നേ.
ലോകാകൎഷണചൂൎണ്ണവിശേഷം
പാകം പോലെനിറച്ചൊരുദൎപ്പക-
നൽപ്പുതുഭംഗിവിളങ്ങുംചെപ്പെ-
ന്നോൎപ്പാൻ തക്കമനോജ്ഞദ്വിതിയു-
ള്ളാപ്പെ ണ്മണിയുടെജാനുദ്വയമി-
ന്നത്ഭുതമെന്നേപറവാനുള്ളൂ.
സ്ഥലപത്മഭൂമമുളവാക്കുന്നൊരു
കളമൊഴിതന്നുടെ പാദസരോജം
വിളയാടുംഭൂവികളിയാടുന്നിതു
ജലജാസനതാൻ കുതുകസമേതം
കളഹംസാഞ്ചിതഗമനവുമോമൽ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/16&oldid=170113" എന്ന താളിൽനിന്ന് ശേഖരിച്ചത്