താൾ:Seetha Swayamvaran (Ottan thullal) 1907.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സീതാസ്വയംബരം


പ്രതിപച്ചന്ദ്രമനോഹരിയാമിവൾ
സതതംകാണുന്നോൎക്കുനിതാന്തം
ഹൃദയത്തിൽസുഖമുളവാക്കും പടി
ഹൃദയേശ്വരി!വിലസുന്നുമനോജ്ഞേ!
ഹൃദയേശ്വരനുടെവാക്കുകളേവം
സദയംകേട്ടുമഹീശ്വരപത്നിയു-
മതുലാമോദമൊടവളെക്കരതാ-
രതിൽവാങ്ങിസ്സുഖമാശ്ലേഷിച്ചു
മതിമാജനകമഹീമണവാളൻ
മതിസുഖമോടുംനിജതനയക്കായ്.
ജാതാനന്തരകൎമ്മമശേഷം
ജാതമുദ്രാവടിവോടുകഴിച്ചു
സിതയിൽനിന്നുളവായനിമിത്തം
സിതയതെന്നുവളിച്ചിതുനാമം
നാമക്കരണാദ്യങ്ങൾകഴിഞ്ഞൊരു
സോമശ്രീമുഖികന്യാമണിയഥ
ശാണോല്ലീഢമണിക്കുസമാനം
കാണുന്നോൎക്കതികുതുകംനൽകി
ചന്ദ്രികവിലസുംചന്ദ്രക്കലകള-
തെന്നകണക്കവൾദിവസംതോറും
സൗന്ദൎയ്യപ്രചുരങ്ങളതാകിയ
തന്വംഗങ്ങളൊടൊത്തുവളൎന്നു
സവയസ്സുകളാംബാലികമാരൊ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/11&oldid=170105" എന്ന താളിൽനിന്ന് ശേഖരിച്ചത്