താൾ:Seetha Swayamvaran (Ottan thullal) 1907.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സീതാസ്വയം ബരം


൧൦൮

മോർത്തു സുചിരംതപംചെയ്തുവസിച്ചുകൊൾക
അന്ത്യകാലത്തിലെന്റെ ശാന്തമാം പദംതന്നിൽ
ബന്ധമൊഴിഞ്ഞുചേരുമില്ല സംശയമേതും
ഇത്ഥമരുളിച്ചെയ്തുയാത്രയയച്ചുദേവൻ
ചിത്തകുതൂഹലേനവന്ദിച്ചുതാതപാദം.
അത്ഭുതമത്ഭുതമെന്നവിടെജ്ജന-
മത്ഭുതവീൎയ്യനെയങ്ങുപുകഴ്ത്തീ
താപമകന്നഥദശരഥഭൂപൻ
താപിഞ്ചഛാമല കാന്തികലൎന്നൊരു-
കോമളനാം ശ്രീരാമൻ തന്നെ
സാമോദേനപുണൎന്നിതുഗാഢം
സന്തോഷാശ്രുപൊഴിഞ്ഞുമഹീശൻ
സന്തതമോദമൊടൊന്നുരചെയ്തു
ഭാഗ്യംഭാൎഗ്ഗവരാമൻ തന്നെ
ദുൎഘടമെന്നിജയിച്ചതുനീതാൻ
നരിവായിന്നുപിഴച്ചുഗമിച്ചൊരു
ചെറുപശുവെന്നകണക്കിഹനിന്നെ
പരശുധരങ്കന്നിഹപേർപെട്ടഥ
തരസാകണ്ടേൻഭാഗ്യവിശേഷാൽ
എന്നിവചൊല്ലിപ്പലവുരുചുംബി-

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/109&oldid=170104" എന്ന താളിൽനിന്ന് ശേഖരിച്ചത്