താൾ:Seetha Swayamvaran (Ottan thullal) 1907.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നിലിരിക്കുന്നൊരുവൈഷ്ണവമതേജസ്സും തന്നുകൃതാർത്ഥനായേനിന്നുനിന്നനുഗ്രഹാൽ ഒട്ടുമറിവില്ലാതെ കഷ്ടാഞാൻചൊല്ലിയൊരു ദുഷ്ടവാക്കുകളെന്നിൽതുഷ്ട്യാക്ഷമിച്ചീടേണം എപ്പോഴുമിളകാത്തഭക്തിഭവല്പാദത്തി ലുല്പലനേത്ര! നമുക്കുൾപ്പുവിലുണ്ടാകേണം‌ പുണ്യതീർത്ഥങ്ങൾതോറുമർണ്ണോജവിലോചന! നിന്നെനിനച്ചുകൊണ്ടുസന്തതംസഞ്ചരിപ്പാൻ ഇന്നുഭവൽക്കൃപയാലെൻറെ ഗതിവിഘാതം‌ നന്ദ്യാചെയുരുതെന്നുനന്നായർത്ഥിച്ചീടുന്നേൻ‌ സ്വർഗ്ഗതിവിഘ്നംചെയ്താലൊട്ടംദുർഘടമില്ല മാർഗ്ഗണമവിടെക്കുചിക്കുന്നയച്ചുകൊൾക മറ്റൊരുപേക്ഷമമനാസ്തിഭവാനെങ്കലി ന്നേറ്റം കനിഞ്ഞെന്നാർത്തിതീർത്തുരക്ഷിക്കപോ ഇത്ഥാഭാർഗ്ഗവരാമൻഭക്തിപരവശനായ് കീർത്തിച്ചനമുച്ചൊരുനേരം ശ്രീരാമദേവൻ ചിത്തംതെളിഞ്ഞുശരമദ്ദേഹംചൊന്നവണ്ണ- മാർത്തിവെടിഞ്ഞയച്ചുസ്വർഗ്ഗതിവിഘ്നംചെയ്തു കീർത്തിവർദ്ധനൻപിന്നെഭാർഗ്ഗവനിഷ്ടവരം സത്വരമേകിച്ചിരിച്ചിത്ഥമരുളിച്ചെയ്തു ഭക്തികൊണ്ടേറ്റംപ്രസാദിച്ചേൻഭവാനെന്നേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/108&oldid=170103" എന്ന താളിൽനിന്ന് ശേഖരിച്ചത്