Jump to content

താൾ:Seetha Swayamvaran (Ottan thullal) 1907.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ


൧൦൫

മതിമൻ! ഞാനിഹഖണ്ഡിക്കേണ്ടു
പറയുകയെന്നരുൾ ചെയ്തൊരുനേരം
തരസാഭാൎഗ്ഗവരാമൻ താനും
കരുണാനിധിയാം രഘുകുലനാഥനെ-
യുരുമോദേനപുകഴ്ത്തിവിനീതൻ.
ശ്രീരാമ! ദശരഥസൂനോ! ലോകാഭിരാമ!
ശ്രീരാമ!രപുകുലഭീമ! സദാത്മരാമ!
വാരിവാഹാഭിരാമ!സോമകോമളമുഖ-
വാരിജ! ജനകജാനേത്രാഭിരാമ!രാമ!
ഘോരദുരിതദാവപാവക!നരകാരേ!
നീരജനാഭ!നിത്യ!നിത്യം നമോനമസ്തേ
നിശ്ചല!നിരജ്ഞന!നിഷ്ക്രിയ! നിരാധാര!
നിഷ്ക്കള!നിവ്വിക്കാര! നിൎമ്മമ! നിഷ്ക്കളങ്ക!
സച്ചിദാനന്ദരൂപ! സത്യവിക്രമ! സദാ-
വിശ്വവ്യാപക!വിശ്വപാലക!നമോസ്തുതേ
വിശ്വസൃഷ്ടിരക്ഷണസംഹാരതിരോഭാവ
വിശ്വാനുഗ്രകര! വിശ്വൈകവീര! പ്രഭോ!
അച്യുതാനന്ത! വിഷ്ണോ!വിഷ്ടപാധാര!വിഭോ!
വിശ്രുതകീൎത്തേ കാത്തുരക്ഷിക്കവേണം നിത്യം
ആൎത്തികളെല്ലാം മൊഴിച്ചാത്തിനാശന! നമ്മെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/106&oldid=170101" എന്ന താളിൽനിന്ന് ശേഖരിച്ചത്