Jump to content

താൾ:Seetha Swayamvaran (Ottan thullal) 1907.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ


൧൦൧

കീൎത്തിക്കുംകുറവുണ്ടിഹനിന്നെ
തീൎത്തില്ലെങ്കിലൊരുത്തൻമതിമതി-
യോൎത്താലെന്നുടെകീൎത്തിനശിപ്പാൻ
ശങ്കരചാപത്തിന്നുടെസാരം
പങ്കജനേത്രൻതന്നോജസ്സാൽ
പണ്ടുഹരിച്ചാനതുഖണ്ഡിപ്പാ-
നിണ്ടലൊഴിഞ്ഞൊരുശിശുമതിയാകും
നദിയുടെവേഗംമൂടുപുഴക്കിയ
മേദുരമായമരത്തെവീഴീപ്പാൻ
മൃദുവാംകാറ്റിനുമുണ്ടാകുംബല-
മതിലില്ലത്ഭുതമിങ്ങൊരുലേശം
അതുകൊണ്ടിപ്പോഴെന്റെധനുസ്സിതു
മതിമാൻനീകുലയേറ്റുന്നാകിൽ
മതിമതിയുദ്ധംവേണ്ടിലിഹഞാൻ
ജതനായ് നിന്നാൽ ഭൂജബലമൂലം
അല്ലെന്നാലെൻ വെണ്മഴുവിതിനാൽ
നിന്നുടെഗളനാളത്തെമുറിപ്പാൻ
തെല്ലും സംശയമില്ലിഹനിന്നെ
പുല്ലോളം ഭയമില്ലനമുക്ക്
ഇത്തരമുൽക്കടരോഷത്തോടും
മൃത്യുജ്ഞയനുടെ ശിഷ്യൻ ഭാൎഗ്ഗവ-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/102&oldid=170097" എന്ന താളിൽനിന്ന് ശേഖരിച്ചത്