ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
- മൂഖ!നിനക്കുവളൎന്നൊരു പൌരുഷ-
- മുൾക്കടരോഷമെനിക്കുളവാക്കി
- പാരമുറങ്ങുംസൎപ്പശ്രേഷഠനെ
- നേരൊടുവടിയാൽ കുത്തുന്നാകിൽ
- ചീറിയടുക്കും സംശയമില്ലതു-
- പോലെനമുക്കുമടങ്ങാൻവഹിയാ
- മറ്റൊരുരാജശ്രേഷഠന്മാൎക്കും
- ചെറ്റുവളയ്ക്കാൻകഴിയാതുള്ളൊരു
- മൃത്യുജ്ഞയനുടെചാപംനീബത
- ചീൎത്തമദേനമുറിച്ചതുമൂലം
- എൻഭുജവീൎയ്യത്തിന്നുടെശൃംഗം
- സമ്പ്രതിഖണ്ഡിച്ചെന്നോൎക്കുന്നേൻ
- ഞാനല്ലാതിനിമറ്റൊരുരാമൻ
- ഊനം വിട്ടുഭവിക്കുന്നതുമമ
- മാനക്കേടാണെന്നുടെവീൎയ്യം
- നൂനംനീകേട്ടറിയുന്നില്ലേ
- സത്താകുംമമകീൎത്തിയടക്കാ-
- നൊൎത്തൊരുനീയുംപണ്ടഥപശുവിൻ
- വത്സാക്രമിയാംഹൈഹയനൃവരനു-
- മസ്ത്രമെടുക്കുമിനിക്കിഹതുല്യം
- ക്ഷത്രിയവംശമടക്കംവെന്നൊരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |