ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
൯
- അളവില്ലാതഗുണങ്ങളിവണ്ണം
- വിളയുംജനകമഹീശ്വരനൊരുനാൾ
- തെളിവൊടുയജഞത്തിന്നായ് വനുഭൂവി
- കളവെന്യേപുനരുഴുതദശായാം
- കണ്ണിന്നുത്സവമുണ്ടാക്കുന്നൊരു
- കന്യാമണിയതിൽനിന്നുളവായി
- പുണ്യത്മാവാമരചൻ മണ്ണിനു-
- തിണ്ണംഭ്രമികുഴിച്ചളവതിൽനി-
- ന്നമ്പൊടുകിട്ടിയനിക്ഷേപംപോൽ-
- പെൺപൈതലിനെത്താങ്ങിയെടുത്തുട-
- നിമ്പമൊടുംനിജപത്നിക്കായി
- കമ്പംവിട്ടുകൊടുത്തുരചെയ്തു
- കമനീയാംഗികൾചൂടീടുന്നൊരു
- സുമുഖി!നമുക്കിന്നീശ്വരനേകിയ
- കമനീയാകൃതികലരുന്നീച്ചെറ-
- കോമളകന്യാരത്നം പാൎക്കുകി-
- ലെൻപൂൎവ്വാജ്ജിതസുകൃതവിശേഷ-
- ത്തിൻഫലമെന്നേപാവാനുള്ളൂ.
- എൻപ്രാണേശ്വരി!സരസംനീയനു-
- കമ്പയൊടിവളെവളൎത്തീടേണ്ടതി-
- നംഭോജാക്ഷി!തരുന്നേൻസുന്ദരി
- സമ്പ്രതിവാങ്ങിക്കൊൾകസുശീലെ!
2*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |