താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൪
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

ഷുപ്തിയിൽ ബുദ്ധീന്ദ്രിയാദികളോ വിഷയങ്ങളോ ഒന്നുമില്ലാത്തതിനാൽ ആത്മാവു കേവലാനന്ദമാത്രമായി താനൊഴികെ മറ്റൊന്നില്ലാത്ത അദ്വൈതസ്വരൂപമായിരിക്കുന്നു. ഉറക്കത്തിൽനിന്നുണൎന്നു എഴുനീല്ക്കുന്ന സകല ജനങ്ങളാലും ആത്മാവു ആനന്ദസ്വരൂപമാണെന്നു അറിയപ്പെടുന്നുണ്ടല്ലോ. അതുകൊണ്ട് അതിൽ സംശയമേ ആവശ്യമില്ല. നീയും ആത്മാവു ആനന്ദസ്വരൂപമാണെന്നറിഞ്ഞിട്ടുണ്ട്. ഉറക്കമുണൎന്നെഴുനീല്ക്കുമ്പോൾ ഞാൻ സുഖമായുറങ്ങി എന്നു തോന്നാറില്ലെ? ഉപനിഷദൎത്ഥങ്ങളുടെ ഗന്ധം കൂടി അറിയാത്തവരായ പൂൎവ്വവാദികൾ ദുഖമില്ലാത്തതുതന്നെ സുഖം എന്നു പറഞ്ഞുവല്ലോ. അതു സാരമില്ലാത്തതും വെറും വ്യാജമാകുന്നു. ലേഷ്ടാദികൾക്കു യാതോരു ദുഃഖവുമില്ല. എന്നാൽ അവൾക്കു സുഖം കാണഉന്നില്ലല്ലോ. ഇതു സകലൎക്കും പ്രത്യക്ഷാനുഭവമല്ലേ? വേദവും ആത്മാവു ചിൽഘനനും സൽഘനനും ആനന്ദഘനനും ആണെന്നു ഘോഷിക്കുന്നു. ബ്രഹ്മവിത്തുകളും ധീരൻമാരും മഹാത്മാക്കളും ധന്യന്മാരുമായ ഉത്തമജനങ്ങൾ സമാധിയിൽ പ്രത്യഗാത്മാവിന്റെ ആനന്ദഘനസ്വരൂപത്തെ കേവലാനന്ദമാത്രമായി പ്രത്യക്ഷം അനുഭവിക്കുന്നുവെന്നതിനു സംശയമില്ല. ബ്രഹ്മാദി സകല ജീവികളും അവരവരുടെ ഉപാദിക്കനുസരിച്ച് ഈ ബിംബാനന്ദത്തിന്റെ അംശലേശം മാത്രമാണ് അനുഭവിക്കുന്നത്. ഭക്ഷണപദാൎത്ഥങ്ങളിൽ ഉണ്ടാവുന്ന സുഖകരമായ മധുരരസം അതിൽ ചേൎത്തിരിക്കുന്ന ശൎക്കരയുടേതല്ലാതെ മറ്റു പദാൎത്ഥങ്ങളുടേതല്ലല്ലോ. അതുപോലെ ഓരോരുത്തൎക്ക് ഓരോ വിഷയസംബന്ധത്താൽ അണ്ടാവുന്ന ആനന്ദവും ബ്രഹ്മാനന്ദാം ശലേശത്തിന്റെ സ്ഫുരണത്താലുണ്ടാവുന്നതാകുന്നു. ചന്ദ്രപ്രകാശത്താൽ ആമ്പൽപ്പൂ വിടരുന്നതുപോലെ ബ്രഹ്മാനന്ദസ്ഫുരണത്താലാകുന്നു സൎവ്വാനന്ദങ്ങളും പ്രകാശിക്കുന്നത്. സത്വവും, ചിത്വവും, ആനന്ദരൂപത്വവുംപരമാത്മാവിന്റെ സ്വ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/89&oldid=207767" എന്ന താളിൽനിന്ന് ശേഖരിച്ചത്